Sunday, September 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews‘ബിജെപിക്ക് രാഹുലിനെ ഭയം’; പയറ്റിയത് പാര്‍ലമെന്റില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തന്ത്രമെന്ന് രമേശ് ചെന്നിത്തല

‘ബിജെപിക്ക് രാഹുലിനെ ഭയം’; പയറ്റിയത് പാര്‍ലമെന്റില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തന്ത്രമെന്ന് രമേശ് ചെന്നിത്തല

മാനനഷ്ടക്കേസിലെ സൂറത്ത് കോടതി വിധിയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്തിന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരാളെ അയോഗ്യനാക്കാന്‍ സാധിക്കുന്നത് രാഷ്ട്രപതിക്കാണെന്നാണ് രമേശ് ചെന്നത്തല പറയുന്നത്. കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയുന്നതാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ ഉത്തരവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ ഭയമായത് കൊണ്ട് അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് ഒഴിവാക്കാനുള്ള ബിജെപിയുടെ ബോധപൂര്‍വമായ നീക്കമാണ് നടപടിയ്ക്ക് പിന്നിലെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് പ്രതിരോധിക്കും. കോടതി വിധിയ്ക്ക് പിന്നാലെ രാഹുലിനെ നിര്‍ബന്ധമായി അയോഗ്യനാക്കണോ എന്ന് ഏത് ചട്ടപ്രകാരമാണ് പറയുന്നതെന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കപ്പെടണമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.

സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ എം പി സ്ഥാനത്തിന് ഇന്നലെ മുതല്‍ അയോഗ്യനാണെന്നാണ് വിജ്ഞാപനം. വിവാദങ്ങള്‍ക്കിടെ രാഹുല്‍ ഇന്ന് സഭയിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റ് പ്രക്ഷ്ഭുതമായതിന് പിന്നാലെയാണ് ലോക്‌സഭ നിര്‍ണായകമായ ഉത്തരവ് പുറത്തിറക്കിയിരുന്നത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം.

ജോയിന്റ് സെക്രട്ടറി പി സി ത്രിപാഠി ഒപ്പുവച്ചുകൊണ്ടുള്ള വിജ്ഞാപനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിംഗിനായാണ് വിജ്ഞാപനം. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ എട്ട് അനുസരിച്ച് ആണ് രാഹുലിനെ എം പി സ്ഥാനത്തിന് അയോഗ്യനാക്കിയിരിക്കുന്നതെന്ന് വിജ്ഞാപനത്തിലൂടെ ലോക്‌സഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments