Tuesday, January 28, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബംഗാളി നടിയുടെ പരാതി: രഞ്ജിത്തിനെതിരെയുള്ള കേസ് പ്രത്യേക അന്വേഷണസംഘത്തിന്

ബംഗാളി നടിയുടെ പരാതി: രഞ്ജിത്തിനെതിരെയുള്ള കേസ് പ്രത്യേക അന്വേഷണസംഘത്തിന്

കൊച്ചി: ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ എടുത്ത കേസ് പ്രത്യേക അന്വേഷണസംഘത്തിന് ഉടൻ കൈമാറും. എറണാകുളം നോർത്ത് പോലീസാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അതിനിടെ നടൻ മുകേഷിനെതിരെ ഇന്ന് പൊലീസിൽ പരാതി നൽകുമെന്ന് നടി മിനു പറഞ്ഞു.

ഇന്നലെ വൈകിട്ടോടെയാണ് ബംഗാളി നടിയുടെ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ചത്. പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ നടക്കുന്നതിനിടെ സംവിധായകൻ രഞ്ജിത്ത്, കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്നും കേസെടുക്കണമെന്നും ആയിരുന്നു ആവശ്യം. കമ്മീഷണർ പരാതി കൈമാറിയതിന് പിന്നാലെ നോർത്ത് പൊലീസ് രഞ്ജിത്തിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. സിനിമ മേഖലയിലെ സ്ത്രീകളുടെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറിന്‍റെ നേതൃത്വത്തിലുള്ള

പൊലീസിന്‍റെ പ്രത്യേക അന്വേഷണസംഘമാകും മൊഴിയെടുപ്പ് അടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുക. ഇതിന്റെ ഭാഗമായി നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. പിന്നാലെ കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ജോഷി ജോസഫ്, ഫാദർ അഗസ്റ്റിൻ വട്ടോളി അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും. ഒപ്പം കൂടുതൽ പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളും പ്രത്യേക സംഘം ആകും അന്വേഷിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com