പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട്, വീട്ടിൽ അതിക്രമിച്ചകയറി ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ കീഴ്‌വായ്പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ കോട്ടൂർ കണിയാൻപാറ ചെമ്പകശ്ശേരി കുഴിയിൽ വീട്ടിൽ വിനു സി ജോൺ (38) ആണ് പിടിയിലായത്. 2023 സെ്ര്രപംബറിലാണ് സംഭവം നടന്നത്. വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന പതിനഞ്ചുകാരിയെ കയറിപ്പിടിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത പ്രതി, കുട്ടിക്കുനേരെ നഗ്‌നതാപ്രദർശനം നടത്തുകയും ചെയ്തു.
ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ നിന്നും വിവരം കൈമാറിയതിനെതുടർന്ന് പോലീസ്, കോഴഞ്ചേരി സഖി വൺ സ്റ്റോപ്പ് സെന്ററിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയശേഷം, തിരുവല്ല ജെ എഫ് എം കോടതിയിലും മൊഴിയെടുത്തു. തുടർന്ന്, പ്രതിയെ 24 ന് രാത്രി 11 മണിയോടെ കുന്നന്താനം വള്ളമല പള്ളിയുടെ സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ചപ്പോൾ ഇറങ്ങിയോടാൻ ശ്രമിച്ച ഇയാളെ പോലീസ് കീഴ്‌പ്പെടുത്തി, ഓടിയപ്പോൾ വീണു പരിക്കേറ്റ പ്രതിയെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി.ചോദ്യം ചെയ്തതിനെതുടർന്ന് കുറ്റം സമ്മതിച്ച ഇയാളുടെ അറസ്റ്റ് പിറ്റേന്ന് രാവിലെ രേഖപ്പെടുത്തി. കുട്ടിയേയും തന്നെയും ഉപദ്രവിച്ചതിനു കഴിഞ്ഞവർഷം അമ്മ, വിനുവിനെതിരെ മൊഴിനൽകിയതിന്റെ അടിസ്ഥാനത്തിൽ കീഴ്‌വായ്പ്പൂർ പോലീസ് യുവാവിനെതിരെ കേസ് എടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണം പൂർത്തിയാക്കി കഴിഞ്ഞവർഷം ആഗസ്റ്റിൽ കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസ് ഇപ്പോൾ കോടതിയിൽ വിചാരണയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പതിനഞ്ചുകാരിക്ക് നേരേ ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
RELATED ARTICLES