Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുടിയേറ്റക്കാർക്കെതിരായ പുതിയ നടപടിയെ ന്യായീകരിച്ച് സുനക്

കുടിയേറ്റക്കാർക്കെതിരായ പുതിയ നടപടിയെ ന്യായീകരിച്ച് സുനക്

ലണ്ടൻ : യുകെയിലേക്ക് അനധികൃതമായി എത്താൻ ഇംഗ്ലിഷ് ചാനലിലൂടെ സുരക്ഷിതമല്ലാത്ത യാത്രകൾ നടത്തുന്ന കുടിയേറ്റക്കാർക്കെതിരായ പുതിയ നടപടി ‘സ്റ്റോപ്പ് ദി ബോട്ട്സി’നെ ന്യായീകരിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. പാർലമെന്റിൽ അവതരിപ്പിച്ച അനധികൃത കുടിയേറ്റ ബില്ലിന്റെ സാധ്യതയെച്ചൊല്ലി പ്രതിപക്ഷം സുനകിനെ വെല്ലുവിളിച്ചിരുന്നു.

ഇംഗ്ലിഷ് ചാനൽ വഴി ചെറു ബോട്ടുകളിൽ അഭയാർഥികളായെത്തുന്നവരെ ബ്രിട്ടന്റെ മണ്ണിൽ കാലുകുത്താൻ അനുവദിക്കാതെ തിരിച്ചയയ്ക്കുന്നതാണ് പുതിയ നിയമം. ബോട്ടുകളെ തടയുന്നത് തന്റെ മാത്രം മുൻഗണനയല്ലെന്നും ജനങ്ങളുടെ മുൻഗണനയാണെന്നും സുനക് വ്യക്തമാക്കി.

‘‘ഞങ്ങളുടെ നിലപാട് വ്യക്തമാണ്. അനധികൃതമായി ഇവിടെ എത്തിയാൽ അഭയം തേടാൻ കഴിയില്ല. നിയമവിരുദ്ധമായി ഇവിടെ വന്നാൽ തടങ്കലിലാക്കപ്പെടുന്നതിനോ തിരിച്ചയയ്ക്കുന്നതിനോ കാരണമാകുമെന്ന് അവർ അറിഞ്ഞിരിക്കണം. ഒരിക്കൽ ഇതുണ്ടായാൽ വീണ്ടും അവർ വരില്ല. നിയമവിരുദ്ധമായി വരുന്നവരെ തടഞ്ഞുവയ്ക്കുകയും ആഴ്ചകൾക്കുള്ളിൽ തിരിച്ചയയ്ക്കുകയും ചെയ്യും. സുരക്ഷിതമാണെങ്കിൽ അവരുടെ സ്വന്തം രാജ്യത്തേക്കോ അല്ലെങ്കിൽ റുവാണ്ട പോലെയുള്ള സുരക്ഷിതമായ മൂന്നാം രാജ്യത്തേക്കോ തിരിച്ചയ്ക്കും. ഇങ്ങനെ അതിർത്തികളുടെ നിയന്ത്രണം തിരികെ പിടിക്കും’’– അദ്ദേഹം പറഞ്ഞു.

പുതിയ നടപടികൾ കഠിനമാണെങ്കിലും ‘ആവശ്യവും ന്യായവുമാണ്’ എന്നും സുനക് വ്യക്തമാക്കി. ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനാണ് നിയമം പാർലമെന്റിൽ അവതരിപ്പിച്ചത്. അനധികൃതമായി എത്തുന്നവർ നാടുകടത്തപ്പെടും എന്ന സ്ഥിതിയുണ്ടായാൽ മാത്രമേ ഇംഗ്ലിഷ് ചാനൽ വഴിയുള്ള അഭയാർഥി പ്രവാഹം നിയന്ത്രിക്കാനാകൂ എന്ന് ബ്രേവർമാൻ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments