റിയാദ് : റിയാദ് രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി. 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000-സൗദി, അറബ്, രാജ്യാന്തര പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഏജൻസികളും പുസ്തകങ്ങൾ പ്രദർശിപ്പിക്കും. ഒക്ടോബർ 5 വരെയാണ് പുസ്തകമേള. ഈ വർഷം ഖത്തർ വിശിഷ്ടാതിഥിയാണ്.
സന്ദർശകർക്ക് സാഹിത്യപരവും ബൗദ്ധികവുമായ നേട്ടങ്ങൾ, സാംസ്കാരിക പൈതൃകം, ചരിത്രം, വൈവിധ്യമാർന്ന കലകൾ എന്നിവ പ്രദർശിപ്പിക്കുന്ന സമ്പന്നമായ സാംസ്കാരിക അനുഭവം പ്രദാനം ചെയ്യുന്നു. ഖത്തർ സാംസ്കാരിക മന്ത്രാലയത്തിൻ്റെ അപൂർവ കയ്യെഴുത്തുപ്രതികളുടെ ശേഖരവും നിരവധി പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുന്ന പ്രദർശനത്തിലെ പ്രത്യേക പവലിയനിലൂടെ ഖത്തറിന്റെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകത്തെക്കുറിച്ച് അറിയാനും ഇത് പൊതുജനങ്ങളെ സഹായിക്കും.