Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചൈനീസ് അതിർത്തിയിൽ സ്ഥിതി ഇപ്പോഴും അപകടകരം: എസ്.ജയശങ്കർ

ചൈനീസ് അതിർത്തിയിൽ സ്ഥിതി ഇപ്പോഴും അപകടകരം: എസ്.ജയശങ്കർ

ന്യൂഡൽഹി : ലഡാക്കിലെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിതി ആശങ്കാജനകവും അപകടകരവുമാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ചില ഭാഗങ്ങളിൽ ഇരു സൈനിക വിഭാഗങ്ങളും വളരെ അടുത്ത് മുഖാമുഖം നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.

‘‘എന്റെ മനസ്സിൽ, സ്ഥിതി ഇപ്പോഴും വളരെ ആശങ്കാജനകമാണ്. കാരണം നമ്മുടെ ചില സൈനിക വിന്യാസങ്ങൾ അതിർത്തിയോടു വളരെ അടുത്താണ്. സൈനിക വിലയിരുത്തലിൽ വളരെ അപകടകരമായ ചില പ്രദേശങ്ങളുമുണ്ട്.’’– എസ്. ജയശങ്കർ പറഞ്ഞു.2020 ജൂൺ 15നു ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ, ചൈനയുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. വടികളും മറ്റു മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ചൈനയുടെ ആക്രമണം. ഒരു ബറ്റാലിയൻ കമാൻഡിങ് ഓഫിസറെയും മറ്റു മൂന്നു-നാലുപേരുടെയും ജീവൻ നഷ്ടപ്പെട്ടതായി പിന്നീട് സമ്മതിച്ചെങ്കിലും ചൈന ഇതുവരെ യഥാർഥ മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ല. നയതന്ത്ര, സൈനിക ചർച്ചകളിലൂടെ സ്ഥിതിഗതികൾ ശാന്തമായെങ്കിലും സൈന്യം ഇതുവരെ പൂർണമായും പിൻവാങ്ങിയിട്ടില്ല.

കഴിഞ്ഞ ഡിസംബറിൽ അരുണാചലിലെ തവാങ്ങിൽ ഇന്ത്യ – ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ ഇരു പക്ഷത്തെയും ഏതാനും സൈനികർക്ക് നിസ്സാര പരുക്കേറ്റു. ഇന്ത്യൻ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണു സംഘർഷത്തിൽ കലാശിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments