പമ്പ: ശബരിമലയിലെ ദര്‍ശനസമയം കൂട്ടുന്നത് പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. ഇക്കാര്യം തന്ത്രിയോട് ചര്‍ച്ച െചയ്യാന്‍ ദേവസ്വം അധികൃതരോട് നിര്‍ദേശിച്ചതായും മന്ത്രി വ്യക്തമാക്കി. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ 17 മണിക്കൂര്‍ ദര്‍ശനസമയം എന്നത് രണ്ടു മണിക്കൂര്‍ കൂടി വര്‍ധിപ്പിക്കാനാകുമോ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാല്‍ കൂട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്പെഷ്യൽ കമ്മീഷണർ സന്നിധാനത്ത് തുടർന്ന് തിരക്ക് നിയന്ത്രണം സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കാന്‍ കോടതി നിർദേശം നൽകിയിട്ടുണ്ട്. ദർശനം നടത്തുന്ന ഭക്തരുടെ എണ്ണം ദിവസേന 80,000 മുതൽ 90,000 വരെ എത്തിയതോടെയാണ് സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തിയത്.