ശബരിമലയിൽ ഇത്തവണ വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും വർധനവ്. 29 ദിവസത്തിനിടെ 163 കോടിയിലേറെ രൂപയാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെക്കാളും നാലര ലക്ഷം തീർഥാടകർ ഇത്തവണ അധികമായി എത്തി. മണ്ഡലകാലം ആരംഭിച്ച ശേഷമുള്ള 29 ദിവസത്തെ കണക്കാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടത്. 22 ലക്ഷത്തി 67 ആയിരത്തി 956 പേരാണ് ഇന്നലെ വരെ ദർശനം നടത്തിയത്. 4 ലക്ഷത്തി അൻപത്തി ഒന്നായിരത്തി നാൽപ്പത്തിമൂന്ന് പേരാണ് അധികമായി എത്തിയത്.
163 കോടി 89 ലക്ഷത്തി ഇരുപതിനായിരത്തി ഇരുന്നൂറ്റി നാല് രൂപയാണ് 29 ദിവസത്തെ ആകെ വരുമാനം. കഴിഞ്ഞ വർഷത്തെക്കാൾ 22 കോടി 76 ലക്ഷത്തി 22 ആയിരത്തി നാനൂറ്റി എൺപത്തി ഒന്ന് രൂപയുടെ വർധനയാണ് ഉണ്ടായത്