Wednesday, December 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്റർനെറ്റ് കവറേജ് ശബരിമലയിൽ സമ്പൂർണമാക്കാൻ പദ്ധതി

ഇന്റർനെറ്റ് കവറേജ് ശബരിമലയിൽ സമ്പൂർണമാക്കാൻ പദ്ധതി

ശബരിമല : ഇന്റർനെറ്റ് കവറേജ് ശബരിമലയിൽ സമ്പൂർണമാക്കാൻ നിലയ്ക്കൽ മുതൽ പമ്പ വരെ ഡക്ട് ഫൈബർ ഒപ്റ്റിക് കേബിൾ സ്ഥാപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു.ഇന്റർനെറ്റ് വേണ്ടത്ര ലഭ്യമല്ലാത്തത് ശബരിമലയിലെ വലിയ പ്രശ്നമാണ്. ബിഎസ്എൻഎൽ ഉൾപ്പെടെയുള്ള എല്ലാ സേവന ദാതാക്കളുടെയും സഹായം ഇതിൽ അഭ്യർഥിച്ചിട്ടുണ്ട്.ഇതിനുള്ള ഡക്ട് ഫൈബർ ഒപ്റ്റിക് കേബിൾ യാഥാർഥ്യമായാൽ ശബരിമലയിൽ ഇന്റർനെറ്റ്‌, ബ്രോഡ്ബാൻഡ് എന്നിവ പൂർണ തോതിൽ ലഭിക്കും.

നിലവിൽ മണ്ഡല– മകര വിളക്ക് തീർഥാടന കാലത്താണു മാത്രമാണ് ബിഎസ്എൻഎൽ ഒഴികെയുള്ള കമ്പനികളുടെ ഇന്റർനെറ്റ് ലഭ്യമാകുന്നത്. ബ്രോഡ്ബാൻഡ് വന്നാൽ 365 ദിവസവും ഇന്റർനെറ്റ് ലഭ്യമാകും.ദേവസ്വം ബോർഡിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കുകയാണ്.ഇതിനായി ടെംപിൾ സോഫ്റ്റ്‌വെയർ തയാറാക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് അടുത്ത വർഷം സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കും.

ഇതിനായി കേരള പൊലീസിന്റെ സൈബർ ഉപദേശകനായ ഡോ. വിനോദ് ഭട്ടതിരിയെ ചീഫ് അഡ്വൈസർ ആയി നിയമിച്ചിട്ടുണ്ട്.ആദ്യ ഘട്ടത്തിൽ റെവന്യൂ, ചെലവ് വിഭാഗമാണ് ഡിജിറ്റിലൈസ് ചെയ്യുക.തുടർന്ന് ഇ-ഗവേണൻസ് നടപ്പാക്കും. പ്രൈസ് സോഫ്റ്റ്‌വെയർ, ഇ-ടെൻഡർ, ഇ-ബില്ലിങ് മുതലായവയും നടപ്പാക്കും. ഇതോടെ ദേവസ്വം ഭരണത്തിന്റെ വേഗം കൂടും. സുതാര്യത കൈവരികയും വരുമാന ചോർച്ച ഇല്ലാതാവുകയും ചെയ്യും. ഇത്‌ ബോർഡിനെ വരുമാന വർധനയിലേക്കു നയിക്കും.

ഡിജിറ്റലൈസേഷന്റെ ഭാഗമായി നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററുമായി (എൻഐസി) സഹകരിച്ചാണു ടെംപിൾ സോഫ്റ്റ്‌വെയർ തയാറാക്കുന്നത്.ദേവസ്വം ബോർഡിന് കീഴിലെ 1252 ക്ഷേത്രങ്ങളിൽ ടെംപിൾ സോഫ്റ്റ്‌വെയർ നിലവിൽവരും. ഇതിനുള്ള ധാരണാപത്രം എൻഐസിയുമായി 20ന് ഒപ്പിടും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments