പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ ശബരിമല മേൽശാന്തി കെ ജയരാമൻ നമ്പൂതിരിയാണ് നട തുറന്നത്. നാളെ പുലർച്ചെ 5.30ന് കർക്കടക മാസ പൂജ ആരംഭിക്കും. 21 വരെ പൂജകൾ ഉണ്ടാകും. വാവുബലി ദിനമായ ഇന്ന് പുലർച്ചെ പമ്പയിൽ പിതൃതർപ്പണം ആരംഭിക്കും.
കർക്കടക മാസ പൂജയും വാവു ബലിയും ഒരുമിച്ചു വന്നതിനാൽ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രണത്തിന് പൊലീസിന്റെ പ്രത്യേക ക്രമീകരണവുമുണ്ട്. കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തും. നിലയ്ക്കൽ പമ്പ ചെയിൻ സർവീസുകളും ഉണ്ടാകും.