ശബരിമല: ഏനാനെല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എന്‍ മഹേഷിനെ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് മഹേഷ്. തൃശൂര്‍ പുങ്ങാട്ട്മന പി.ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. ആദ്യനറുക്കെടുപ്പില്‍ തന്നെ മേല്‍ശാന്തിയെ തെരഞ്ഞെടുക്കുകയായിരുന്നു. ഏഴാമത്തെ നറുക്കിലാണ് മുരളിയെ മുരളി തെരഞ്ഞെടുക്കപ്പെട്ടത്.
ഉഷപൂജ കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിച്ചത്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ വൈദേഹ് , നിരുപമ എന്നിവരാണ് നറുക്കെടുത്തത്.