തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്ക് പദവി നല്‍കി കോണ്‍ഗ്രസ്. മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കെ.പി.സി.സി വക്താവായാണ് നിയമനം.
വക്താക്കളുടെ പട്ടികയിലേക്ക് സന്ദീപ് വാര്യരെ കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ് അറിയിച്ചത്. ഇത് സംബന്ധിച്ച് വാര്‍ത്താ കുറിപ്പും കെ.പി.സി.സി സെക്രട്ടറി അഡ്വ. എം. ലിജു പുറത്തിറക്കിയിട്ടുണ്ട്.
കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനല്‍ ചര്‍ച്ചകളില്‍ സന്ദീപ് വാര്യര്‍ പങ്കെടുക്കും. അഡ്വ. ദീപ്തി മേരി വര്‍ഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇന്‍ ചാര്‍ജ്.