ലോക്സഭ തെരഞ്ഞെടുപ്പിൽ ട്രെൻഡ് ഇൻഡി സഖ്യത്തിന് അനുകൂലമാണെന്നും ബിജെപി ശക്തി കേന്ദ്രങ്ങളിൽ പോലും പിന്നാക്കം പോകുമെന്നും ശശി തരൂർ എംപി. എൻ.ഐ.ഐക്ക് നൽകിയ അഭിമുഖത്തിലാണ് തരൂർ പ്രതീക്ഷകൾ പങ്കുവച്ചത്.
ഞങ്ങൾ കണക്കുകളിലേക്കും നമ്പരുകളിലേക്കും പോകുന്നില്ല, പക്ഷേ ട്രെൻഡ് ഇൻഡി സഖ്യത്തിനാണ് അനുകൂലം. പ്രാദേശിക തലത്തിൽ മാത്രമല്ല രാജ്യത്തുടനീളം ഇതുതന്നെയാണ് സ്ഥിതി. ഞങ്ങളുടെ സ്ഥാനാർത്ഥികൾക്കുള്ള ഉത്സാഹം ബിജെപി സ്ഥാനാർത്ഥികളിൽ കാണാനില്ല. അവരുടെ ശക്തികേന്ദ്രങ്ങളിൽ പോലും വോട്ടിംഗിൽ ഇടിവുണ്ടായി.
ട്രെൻഡ് ഒരേ ദിശയിലേക്കാണ് പോകുന്നതെന്ന് വ്യക്തമാകും. വോട്ടെണ്ണൽ ദിനത്തിൽ കേന്ദ്രഭരണത്തിൽ മാറ്റുമുണ്ടാകുമെന്നും തരൂർ പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപിക്കുള്ള 303 സീറ്റിൽ കാര്യമായ കുറവുണ്ടാകും. അവരുടെ സഖ്യങ്ങൾക്കും ആ കുറവിനെ നികത്താനാകില്ല-തരൂർ പറഞ്ഞു.