റിയാദ്: സൗദിയില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടുതല്‍ ശക്തമാകും. കിഴക്കന്‍ പ്രവിശ്യയില്‍ താപനില നാല്‍പ്പത്തിയെട്ട് ഡിഗ്രി മുതല്‍ അന്‍പത് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സൂര്യതാപം തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
സൗദിയില്‍ ഇത്തവണ വേനല്‍ ചൂടിന് കാഠിന്യമേറുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വരും ദിവസങ്ങളില്‍ ചൂട് വീണ്ടും ശക്തമാകും. ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെടുന്ന കിഴക്കന്‍ പ്രവിശ്യയില്‍ അടുത്ത ഒരാഴ്ച പകല്‍ താപനില അന്‍പത് ഡിഗ്രിവരെ ഉയരും. റിയാദ്, അല്‍ഖസീം, മദീന പ്രവിശ്യകളിലും താപനില ഗണ്യമായി ഉയരും.
പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സൂര്യതാപമേല്‍ക്കുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങള്‍ക്ക നിര്‍ദ്ദേശം നല്‍കി. ലോകത്ത് ഏറ്റവും ചൂടുള്ള കാലാവസ്ഥയാണ് ജൂലൈയില്‍ അനുഭവപ്പെടുകയെന്ന് നാസയിലെ കാലാവസ്ഥ വിദഗ്ദരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്‍നിനോ പ്രതിഭാസമാണ് ഇതിന് കാരണമായി പറയുന്നത്. ഇത് ഗള്‍ഫ് രാജ്യങ്ങളിലെ വേനല്‍ ചൂടിന് കാഠിന്യമേറാന്‍ കാരണമായതായും ഇവര്‍ സൂചിപ്പിക്കുന്നുണ്ട്.