Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവേനൽ ചൂട് കനക്കുന്നു : തൊഴിലാളികൾക്ക് മുന്നറിയിപ്പ്

വേനൽ ചൂട് കനക്കുന്നു : തൊഴിലാളികൾക്ക് മുന്നറിയിപ്പ്

സൗദി: സൗദിയിൽ വേനൽ ചൂട് കടുക്കുന്നതിനിടെ തൊഴിലാളികളെ കൊണ്ട് പുറം ജോലികൾ എടുപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദിതൊഴിൽ മന്ത്രാലയം. പുറം ജോലി ചെയ്യുന്ന തൊഴിലാളികൾ വെയിലേൽക്കുന്നില്ല എന്ന് തൊഴിലുടമകൾ ഉറപ്പ് വരുത്തണം. മൃഗങ്ങൾക്ക് ചൂടിൽ നിന്ന് സംരക്ഷണം നൽകണമെന്നും മന്ത്രാലയം ഉടമകൾക്ക് നിർദ്ദേശം നൽകി. വരും ദിവസങ്ങളിൽ ചൂട് കൂടുൽ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പ്.

കിഴക്കന്‍ പ്രവിശ്യയില്‍ താപനില അന്‍പത് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ട്. റിയാദ്, അല്‍ഖസീം, മദീന പ്രവിശ്യകളിലും താപനില ഗണ്യമായി ഉയരും. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സൂര്യതാപമേല്‍ക്കുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങള്‍ക്ക നിര്‍ദ്ദേശം നല്‍കി. സെപ്തംബർ 15 വരെ ഉച്ചസമയങ്ങളിൽ പുറം ജോലി ചെയ്യുന്നതിന് നിലവിൽ രാജ്യത്ത് വിലക്കുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments