Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദിയിൽ നിക്ഷേപകർക്ക് കൂടുതൽ അവസരം; സ്‌പോണ്‍സറില്ലാതെ താമസത്തിനുള്ള 'പ്രീമിയം ഇഖാമ' അഞ്ചു വിഭാഗമാക്കി

സൗദിയിൽ നിക്ഷേപകർക്ക് കൂടുതൽ അവസരം; സ്‌പോണ്‍സറില്ലാതെ താമസത്തിനുള്ള ‘പ്രീമിയം ഇഖാമ’ അഞ്ചു വിഭാഗമാക്കി

ജിദ്ദ : സൗദിയിൽ സ്‌പോണ്‍സറില്ലാതെ താമസത്തിനുള്ള പ്രീമിയം ഇഖാമ അഞ്ചു വിഭാഗമാക്കി. പ്രത്യേക കഴിവുള്ളവര്‍, പ്രതിഭകള്‍, ബിസിനസ് നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ് സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. പുതിയ മേഖലകളില്‍ അറിവിന്റെയും നിക്ഷേപത്തിന്റെയും അടിസ്ഥാനത്തില്‍ വൈവിധ്യ സമ്പദ് വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണമാണിതെന്ന് പ്രീമിയം റസിഡന്‍സി സെന്റര്‍ ചെയര്‍മാന്‍ ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു.

അഡ്മിനിസ്‌ട്രേറ്റീവ്, ആരോഗ്യം, ശാസ്ത്രം, ഗവേഷണം എന്നീ മേഖലകളില്‍ പരിചയം ഉള്ളവരും സൗദി തോഴില്‍ മേഖലക്ക് അറിവ് കൈമാറ്റത്തിന് സംഭാവന ചെയ്യുന്ന മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും ആണ് ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. കായിക, സാംസ്‌കാരിക മേഖലകളില്‍ പ്രത്യേക കഴിവു തളിയിച്ചവരാണ് രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരാണ് മൂന്നാം വിഭാഗത്തിലുളളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments