Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദിയിൽ തിരക്കേറിയ സ്ഥലങ്ങളിൽ മാസക് ധരിക്കണമെന്ന് നിർദേശം

സൗദിയിൽ തിരക്കേറിയ സ്ഥലങ്ങളിൽ മാസക് ധരിക്കണമെന്ന് നിർദേശം

ജിദ്ദ : ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെയുള്ള മുൻകരുതലായി തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പൗരന്മാരോടും താമസക്കാരോടും മാസ്ക് ധരിക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വെഖയ) നിർദ്ദേശിച്ചു. പകർച്ചവ്യാധികൾ പടരുന്നതിൽ നിന്ന് വ്യക്തികളെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിന് ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമാണ് ഈ ശുപാർശ.

തിരക്കേറിയ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ശൈത്യകാലത്ത് മാസ്‌ക് ധരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയുകയാണെന്ന് ഡോ. ഇമാദ് അൽ മുഹമ്മദി പറഞ്ഞു. മാസ്ക് ധരിക്കുന്നത് കോവിഡ് -19 നും അതിന്റെ വകഭേദങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും എല്ലാ പകർച്ചവ്യാധികൾക്കും ബാധകമാണെന്നും അദ്ദേഹം വിശദീകരിച്ചു. വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ആശുപത്രി സന്ദർശകർ എന്നിവർ ശ്വാസകോശ സംബന്ധമായ രോഗങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് മാസ്‌ക് ധരിക്കേണ്ടതിന്റെ പ്രാധാന്യവും ഡോ.  അൽമുഹമ്മദി സൂചിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments