ജിദ്ദ : സൗദിയിൽ ഓഗസ്റ്റ് വരെയുള്ള വേനൽക്കാലത്ത് രാജ്യത്തുടനീളം പ്രതീക്ഷിക്കുന്ന കാലാവസ്ഥാ പ്രവചനങ്ങളെക്കുറിച്ച് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) വിശദമായ റിപ്പോർട്ട് പുറത്തിറക്കി.
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരി ഉപരിതല താപനിലയിൽ 80 ശതമാനം വരെ വർധനവുണ്ടാകുമെന്നാണ് സൂചന. ഇത് സാധാരണ നിരക്കിനേക്കാൾ രണ്ട് ഡിഗ്രി വരെ വർധനവാണ് കാണിക്കുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രത്യേകിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മഴയുടെ തോതിൽ വർധനവ് പ്രതീക്ഷിക്കുന്നു. അൽ ബാഹ, അസീർ, ജിസാൻ, നജ്‌റാൻ, മക്ക മേഖലയിലെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ഹായിൽ, ഖസിം, അൽ ജൗഫ്, വടക്കൻ അതിർത്തികളിലും മദീന, തബൂക്ക് മേഖലകളുടെ ചില ഭാഗങ്ങളിലും ജൂലൈയിൽ രണ്ട് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.