Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചൂട് ഏറി : സൗദിയിൽ മുന്നറിയിപ്പ്

ചൂട് ഏറി : സൗദിയിൽ മുന്നറിയിപ്പ്

ജിദ്ദ : സൗദി ചുട്ടു പൊള്ളുന്നു. ചി​ലയിടങ്ങളിൽ ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ടു​ന്നു​. രാ​ജ്യ​ത്തി​ന്റെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ഷ്ണ​ത​രം​ഗം തു​ട​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും കാലാവസ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ മി​ക്ക​യി​ട​ങ്ങ​ളി​ലും ഇ​പ്പോ​ൾ ഉ​യ​ർ​ന്ന താ​പ​നി​ല അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. സൗ​ദി​യി​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും റി​യാ​ദ് മേ​ഖ​ല​യി​ലും വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട് ക​ഠി​ന​മാ​യി തു​ട​രാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദേ​ശീ​യ കാ​ലാ​വ​സ്ഥാ​കേ​ന്ദ്രം അ​റി​യി​ച്ചു.

ദ​മാം, അ​ൽ അ​ഹ്സ, ഹ​ഫ്ർ അ​ൽ ബാ​ത്വി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്ച താ​പ​നി​ല 48 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ഹ​ഫ​ർ അ​ൽ ബാ​ത്വി​ന്​ സ​മീ​പം ഖൈ​സു​മ​യി​ൽ താ​പ​നി​ല 50 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി ഉ​യ​ർ​ന്നു. അ​ൽ ഖ​ർ​ജി​ലും റ​ഫ​യി​ലും താ​പ​നി​ല 48 ഡി​ഗ്രി സെ​ൽ​ഷ്യ​സ് രേ​ഖ​പ്പെ​ടു​ത്തി.  അ​ൽ ഖ​ർ​ജി​ലും റ​ഫ​യി​ലും 48 ഡി​ഗ്രി സെ​ൽ​ഷ്യ​സും റി​യാ​ദ്, ബു​റൈ​ദ, അ​ൽ മ​ജ്മ എ​ന്നി​വി​ട​ങ്ങ​ളി​ൽ 47 ഡി​ഗ്രി സെ​ൽ​ഷ്യ​സു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും റി​യാ​ദ്, അ​ൽ ഖ​സീം പ്ര​വി​ശ്യ​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന താ​പ​നി​ല തു​ട​രു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com