റിയാദ് : കഴിഞ്ഞ വർഷം സൗദി സന്ദർശിച്ച വിനോദ സഞ്ചാരികൾ രാജ്യത്തു 14,100 കോടി റിയാൽ ചെലവഴിച്ചതായി ടൂറിസം മന്ത്രാലയം. താമസത്തിനാണ് ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത്. 4500 കോടി റിയാൽ.
ഷോപ്പിങ്ങിന് 2550 കോടിയും യാത്രയ്ക്ക് 2150 കോടിയും ചെലവാക്കി. ഭക്ഷണപാനീയങ്ങൾക്കായി 1940 കോടിയും എന്റർടെയ്ൻമെന്റിന് 400 കോടിയും മറ്റിനങ്ങളിൽ 2550 കോടി റിയാലും ചെലവഴിച്ചു. കഴിഞ്ഞ വർഷം 2.7 കോടി രാജ്യാന്തര വിനോദ സഞ്ചാരികളാണ് സൗദി സന്ദർശിച്ചത്. പ്രാദേശിക വിനോദ സഞ്ചാരികളെ കൂടി കണക്കാക്കുമ്പോൾ എണ്ണം 10.9 കോടി കടക്കുമെന്നും ടൂറിസം വകുപ്പ് അറിയിച്ചു.