Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമികച്ച ആനുകൂല്യങ്ങൾ: ആസ്ഥാനം സൗദിയിലേക്ക് മാറ്റിയത് 184 കമ്പനികള്‍

മികച്ച ആനുകൂല്യങ്ങൾ: ആസ്ഥാനം സൗദിയിലേക്ക് മാറ്റിയത് 184 കമ്പനികള്‍

റിയാദ് : വർഷത്തിന്റെ ആദ്യ പകുതിയിൽ നൽകിയ ലൈസൻസുകൾ പ്രകാരം  മൊത്തം 184  കമ്പനികളുടെ മേഖലാ ആസ്ഥാനമാണ് സൗദിയിലേക്ക് എത്തിയതെന്ന് നിക്ഷേപ മന്ത്രാലത്തിന്റെ അർദ്ധ വാർഷിക റിപ്പോർട്ടുകൾ വെളിപ്പെടുത്തി. ബിസിനസ് രംഗത്തെ ഏറ്റവും ആകർഷവും അനുകൂലവുമായ പശ്ചാത്തലത്തിലാണ് വിവിധ കമ്പനികളുടെ സുപ്രധാന ഓഫിസുകൾ സൗദിയിലേക്ക് മാറ്റുന്നതിന്  പ്രേരകമായത്. ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ മാത്രം 57 ലധികം രാജ്യാന്തര സ്ഥാപനങ്ങൾക്ക് തങ്ങളുടെ പ്രാദേശിക ആസ്ഥാനം സൗദി അറേബ്യയിലേക്ക് മാറ്റുന്നതിനുള്ള ലൈസൻസ് ലഭിച്ചു, ഇത് വർഷാവർഷമുളള 84 ശതമാനം വർധനവിനെയാണ് പ്രതിനിധീകരിക്കുന്നത്.

2024-ന്റെ രണ്ടാം പാദത്തിൽ, സൗദി അറേബ്യയുടെ നിക്ഷേപ മണ്ഡലത്തിലെ നിരവധി പ്രധാന മേഖലകളിലുടനീളമുള്ള ലൈസൻസുകളുടെ ഉയർന്ന  എണ്ണമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.  ഇക്കാലത്ത് സേവനങ്ങളും മൊത്തവ്യാപാരവും ചില്ലറ വ്യാപാരവും യഥാക്രമം 110.5 ശതമാനവും 96.3 ശതമാനവും വർദ്ധിച്ചു. മന്ത്രാലയം നൽകിയ നിക്ഷേപ ലൈസൻസുകളുടെ എണ്ണത്തിൽ   264 എണ്ണം ലൈസൻസുകൾ നേടിയ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. ആദ്യ സ്ഥാനം  നേടിയ ഈജിപ്ത് 789 ലൈസൻസുകളാണ് നേടിയത്.


സൗദി അറേബ്യയിലേക്ക് മേഖലാ ആസ്ഥാനങ്ങളെ ആകർഷിക്കുന്നതിനുള്ള നീക്കം സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുള്ള വിഷൻ 2030 സംരംഭത്തിന്റെ ഭാഗമാണ്. കൂടാതെ  ആസ്ഥാന കേന്ദ്രങ്ങൾ മാറ്റി എത്തുന്ന രാജ്യാന്തര കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുന്നതോടൊപ്പം മികച്ച പ്രവർത്തന അന്തരീക്ഷത്തോടൊപ്പം പുതിയ നികുതി ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. മുൻവർഷത്തെ ഇതേ കാലയളവിൽ നൽകിയ മൊത്തം നിക്ഷേപ ലൈസൻസുകളുടെ എണ്ണം 49.6 ശതമാനം വർധിച്ച് 2,728 ആയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments