ദമ്മാം: സൗദിയിൽനിന്ന് പ്രവാസികൾ വിദേശങ്ങളിലേക്ക് അയക്കുന്ന പണമിടപാടിൽ ആഗസ്തിലും വർധനവ്. ആഗസ്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച പത്ത് ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 1186 കോടി റിയാലിന്റെ പണമിടപാട് ഇക്കാലയളവിൽ രേഖപ്പെടുത്തി. സൗദി ദേശീയ ബാങ്കായ സാമയാണ് കണക്കുകൾ പുറത്തുവിട്ടത്.
ആഗസ്തിൽ 1186 കോടി റിയാൽ രാജ്യത്തെ പ്രവാസികൾ വിദേശങ്ങളിലേക്ക് അയച്ചതായി റിപ്പോർട്ട് പറയുന്നു. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച 10 ശതമാനം അധികമാണ്. 2023 ആഗസ്തിൽ 1077 കോടി റിയാലാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ 2024 ജൂലൈയെ അപേക്ഷിച്ച് ആഗസ്തിൽ ഇടിവ് രേഖപ്പെടുത്തി. ജൂലൈയിൽ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് പണമിടപാട് എത്തിയിരുന്നു. 1291 കോടി റിയാൽ. സ്വകാര്യ മേഖലയിൽ വിദേശികളുടെ എണ്ണം വർധിച്ചതും മെച്ചപ്പെട്ട വേതന വർധനവ് നടപ്പിലായതും വിദേശികൾ അവധി ചിലവഴിക്കാൻ സ്വന്തം നാടുകളിലേക്ക് തിരിച്ചതും പണമിടപാട് വർധിക്കാൻ ഇടയാക്കിയതായി സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.