Sunday, October 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsയാത്രക്കാരുടെ എണ്ണത്തിൽ വർധനവുമായി സൗദി എയർലൈൻസ്

യാത്രക്കാരുടെ എണ്ണത്തിൽ വർധനവുമായി സൗദി എയർലൈൻസ്

റിയാദ്: യാത്രക്കാരുടെ എണ്ണത്തിൽ പത്തു ശതമാനം വർധനവുമായി സൗദി എയർലൈൻസ്. സർവീസുകളുടെ എണ്ണത്തിലും സർവീസ് നടത്തിയ സമയത്തിലും ഇത്തവണ വർധനവാണ്. ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ എന്നീ മാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഈ വർഷത്തെ മൂന്നാം പാദത്തിലെ കണക്കുകളാണ് പുറത്തു വന്നത്. ഇത് പ്രകാരം യാത്രക്കാരുടെ എണ്ണത്തിലുണ്ടായത് പത്തു ശതമാനത്തിന്റെ വർധനവാണ്. അന്തർദേശീയ സർവീസുകളിൽ 50 ലക്ഷത്തിലധികം യാത്രക്കാരാണ് യാത്ര ചെയ്തത്. 9% ആണ് യാത്രക്കാരുടെ എണ്ണത്തിലെ വളർച്ച. മൊത്തം 49,500 ലധികം സർവീസുകളാണ് നടത്തിയത്. ഇതിനായി എടുത്തത് 146,700 മണിക്കൂറുകളാണ്.

കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തേക്കാൾ 11% വളർച്ചയാണുണ്ടായത്, കൃത്യ സമയം പാലിക്കുന്ന കാര്യത്തിലും ഇത്തവണ മുന്നേറ്റമാണ്. 87.8% വളർച്ചയാണ് കൈവരിച്ചത്. ആഭ്യന്തര സർവീസുകൾ ഉപയോഗിച്ചത് 40 ലക്ഷത്തിലധികം യാത്രക്കാരാണ്. യാത്രക്കാരുടെ എണ്ണത്തിൽ 12% ആണ് വർധന. 21,900 ലധികം അന്തർദേശീയ സർവീസുകളാണ് നടത്തിയത്. 102,400 മണിക്കൂറുകളാണ് ആകെ സർവീസ് നൽകിയത്. ആഭ്യന്തര സർവീസുകളുടെ എണ്ണം 27,500-ലധികമാണ്. 44,200 മണിക്കൂറുകളാണ് ഇതിനായി വേണ്ടി വന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments