Monday, March 3, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസിഗരറ്റുകളുടെ വിൽപന നിരോധിക്കില്ലെന്ന് സൗദി എഫ്ഡിഎ

സിഗരറ്റുകളുടെ വിൽപന നിരോധിക്കില്ലെന്ന് സൗദി എഫ്ഡിഎ

റിയാദ്: പരമ്പരാഗത സിഗരറ്റുകളുടെയും ഇലക്ട്രോണിക് സിഗരറ്റുകളുടെയും വിൽപ്പന നിരോധിക്കാൻ പദ്ധതിയില്ലെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) സി.ഇ.ഒ ഡോ. ഹിഷാം അൽജദേയ് വ്യക്തമാക്കി. ബെൽജിയം പോലുള്ള രാജ്യങ്ങൾ പുകയില ഉൽപ്പന്നങ്ങളുടെ നിരോധനം ഉൾപ്പെടെയുള്ള കർശനനടപടികൾ സ്വീകരിക്കുന്ന പശ്ചാത്തലത്തിൽ പുകയില നിയന്ത്രണങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ചർച്ചകൾക്കിടയിലാണ് സി.ഇ.ഒ ഇക്കാര്യം വ്യക്തമാക്കിയത്.

തിങ്കളാഴ്ച റൊട്ടാന ഖലീജിയയുടെ ‘ഫൈ അൽസൗറ’ എന്ന പരിപാടിയിൽ സംസാരിച്ച ഡോ. അൽജദേയ്, ഇലക്ട്രോണിക് സിഗരറ്റുകൾ ലോകമെമ്പാടും വ്യത്യസ്തമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്ന് വ്യക്തമാക്കി. പുകവലി പൂർണമായി ഉപേക്ഷിക്കാൻ പുകവലിക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് എസ്.എഫ്.ഡി.എയുടെ സമഗ്രമായ ലക്ഷ്യം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com