രാജ്യത്ത് ആസ്ഥാനമില്ലാത്ത കമ്പനികള്‍ക്ക് നിയന്ത്രണവുമായി സൗദി അറേബ്യ. സൗദിയില്‍ ആസ്ഥാനമില്ലാത്തതും എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ ആസ്ഥാനമുള്ളതുമായ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടുന്നതിനാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. സൗദിയില്‍ ആസ്ഥാനമില്ലാത്തതും എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ ആസ്ഥാനമുള്ളതുമായ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടുന്നതിനാണ് സൗദി അറേബ്യ നിയന്ത്ര ണമേര്‍പ്പെടുത്തിയത്. ഇത്തരം കമ്പനികള്‍ക്ക് ഒരു മില്യണില്‍ അധികം റിയാല്‍ മൂല്യമുള്ള പദ്ധതികള്‍ അനുവദിക്കില്ലെന്ന് സൗദി നിക്ഷേപ മന്ത്രാലയവും അറിയിച്ചു.
രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്ത് പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികള്‍ക്ക് പരമാവധി അനുവദിക്കാവുന്ന പദ്ധതി മൂല്യം ഒരു മില്യണായും നിജപ്പെടുത്തി. രാജ്യത്തിന് പുറത്ത് മിഡില്‍ ഈസ്റ്റിലാണ് ആസ്ഥാനമെങ്കിലും നിബന്ധന ബാധകമായിരിക്കും.