സൗദി അറേബ്യയിലെ വിസ വ്യവസ്ഥയില്‍ മാറ്റം. ഇന്ത്യ അടക്കമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍, സന്ദര്‍ശന, താമസ വിസകള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കില്ലെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.
സൗദി അറേബ്യയിലേക്കുള്ള വിസ വ്യവസ്ഥയിലാണ് അധികൃതര്‍ മാറ്റം വരുത്തിയത്. മെയ് ഒന്നു മുതല്‍ ഇന്ത്യ അടക്കമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ , സന്ദര്‍ശനം ,റസിഡന്‍സ് എന്നീ വിസകള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കില്ലെന്നാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയത്. സ്റ്റിക്കര്‍ പതിക്കുന്ന സമ്പ്രദായം റദ്ദാക്കിയതായും ,മെയ് ഒന്നു മുതല്‍ വിസ വിവരങ്ങള്‍ അടങ്ങിയ ക്യൂ ആര്‍ കോഡുള്ള പേപ്പര്‍ പരിശോധിച്ച് വിസയുടെ സാധുത ഉറപ്പു വരുത്തി യാത്രാനുമതി നല്‍കണമെന്നും സിവില്‍ ഏവിയേഷന്‍ എയര്‍ ലൈന്‍സുകള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.
ഇന്ത്യക്ക് പുറമെ യുഇഇ , ഈജിപ്ത് , ജോര്‍ദാന്‍ , ഇന്തോനേഷ്യ , ഫിലിപ്പീന്‍സ് , ബംഗ്ലാദേശ് , എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴില, സന്ദര്‍ശനം, റസിഡന്‍സ് വിസകളിലും സ്റ്റിക്കര്‍ പതിക്കില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലറിലൂടെ പുറത്തിറക്കിയ ഉത്തരവ് പാലിക്കാന്‍ എല്ലാ എയര്‍ ലൈനുകളും ബാധ്യസ്ഥരാണെന്നും ഗാക്ക മുന്നറിയിപ്പും നല്‍കി.