Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബ്രിട്ടീഷ്, അയർലാന്റ് പൗരൻമാർക്ക് സൗദി അറേബ്യ സന്ദർശിക്കുന്നതിന് ഇനി വിസ വേണ്ട

ബ്രിട്ടീഷ്, അയർലാന്റ് പൗരൻമാർക്ക് സൗദി അറേബ്യ സന്ദർശിക്കുന്നതിന് ഇനി വിസ വേണ്ട

ബ്രിട്ടീഷ്, അയർലാന്റ് പൗരൻമാർക്ക് സൗദി അറേബ്യ സന്ദർശിക്കുന്നതിന് ഇനി വിസ വേണ്ട. സൗദി വിദേശകാര്യ മന്ത്രാലയമാണ് വിസ നടപടികൾ ഒഴിവാക്കി നൽകിയത്. ബിസിനസ്, വിനോദസഞ്ചാരം, പഠനം, ചികിത്സാ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് സംവിധാനം പ്രയോജനപ്രദമാകും. സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇളവ് അനുവദിച്ചത്.

ബ്രിട്ടനിലെയും നോർത്ത് അയർലാൻറിലെയും പൗരൻമാർക്ക് വിസ കൂടാതെ സൗദിയിലെത്താമെന്ന് മന്ത്രാലയം അറിയിച്ചു. ഒറ്റ എൻട്രിയിൽ ആറ് മാസം വരെ രാജ്യത്ത് തങ്ങാവുന്ന ഓൺഅറൈവൽ വിസകളാണ് അനുവദിക്കുക.

സൗദിയിലേക്ക് യാത്ര പുറപ്പെടുന്നതിന്റെ 90 ദിവസം മുതൽ 48 മണിക്കൂർ മുമ്പ് വരെ ഇതിനായി അപേക്ഷ സമർപ്പിക്കാം. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ നൽകി 24 മണിക്കൂറിനകം അനുമതി പത്രം ഇമെയിൽ വഴി അപേക്ഷകന് ലഭിക്കും. ഇത് ഉപയോഗിച്ച് വിമാനത്താവളത്തിൽ നടപടികൾ എളുപ്പം പൂർത്തിയാക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments