Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎൻജിനിയറിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പുതിയ ശമ്പള സ്‌കെയിൽ അംഗീകരിച്ച് സൗദി

എൻജിനിയറിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പുതിയ ശമ്പള സ്‌കെയിൽ അംഗീകരിച്ച് സൗദി

റിയാദ്: എൻജിനിയറിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പുതിയ ശമ്പള സ്‌കെയിൽ അംഗീകരിച്ച് സൗദി ഡിസംബർ 31 മുതലായിരിക്കും പുതിയ തീരുമാനം നടപ്പിലാക്കുക. സൗദി മാനവ വിഭവശേഷി മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. മേഖലയെ പ്രചോദിപ്പിക്കുന്നതിന്റെയും ആകർഷകമാക്കുന്നതിന്റെയും ഭാഗമായാണ് നടപടി.

സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരെയും, സൗദി അല്ലെങ്കിൽ അംഗീകൃത സർവകലാശാലകളിൽ നിന്ന് എൻജിനിയറിങ് ബിരുദം നേടിയവരെയും ലക്ഷ്യമിട്ടാണ് പുതിയ സ്‌കെയിൽ. പുതിയ സ്‌കെയിൽ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. എൻജിനിയർ, അസോസിയേറ്റ് എൻജിനിയർ, പ്രൊഫഷണൽ എൻജിനിയർ, കൺസൾട്ടന്റ് എൻജിനിയർ എന്നീ പ്രത്യേക എൻജിനിയറിങ് പ്രൊഫഷണൽ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് മാറ്റം.

സൗദി കൗൺസിൽ ഓഫ് എൻജിനിയേഴ്‌സിന്റെ പ്രൊഫഷണൽ അംഗീകാരത്തിന്റെ പരിധിയിൽ വരുന്നവർക്കായിരിക്കും പുതിയ സ്‌കെയിൽ ഗുണകരമാവുക. ഡിസംബർ 31 മുതലായിരിക്കും പുതിയ തീരുമാനം പ്രാബല്യത്തിൽ വരുക. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനം അംഗീകരിച്ചത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com