Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രവാസികൾക്ക് ആശ്വാസം; ആശ്രിത വീസയില്‍ താമസിക്കുന്നവർക്ക് ചുമത്തിയ ലെവി പുനപരിശോധിക്കുമെന്ന് സൗദി

പ്രവാസികൾക്ക് ആശ്വാസം; ആശ്രിത വീസയില്‍ താമസിക്കുന്നവർക്ക് ചുമത്തിയ ലെവി പുനപരിശോധിക്കുമെന്ന് സൗദി

റിയാദ് : സൗദിയിലുള്ള വിദേശ തൊഴിലാളികളുടെ ആശ്രിത വീസയിലുള്ള  കുടുംബാംഗങ്ങളിൽ നിന്നും ഈടാക്കുന്ന പ്രതിമാസ ആശ്രിത വീസ ലെവി പുനപരിശോധിക്കുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദാന്‍ സൂചിപ്പിച്ചു. പോഡ്കാസ്റ്റ് ചാനലിൽ സംസാരിക്കുമ്പോഴാണ് പ്രവാസികൾക്ക് ആശ്വാസമാവുന്ന സുപ്രധാന കാര്യത്തെകുറിച്ച് വ്യക്തമാക്കിയത്. 2015 മുതലുള്ള സാമ്പത്തിക മേഖലയിലെയിലെ മാറ്റങ്ങളെ അവലോകനം ചെയ്ത പരിപാടിയിൽ ധനകാര്യ മന്ത്രി, ഈ കാലത്തിനിടയിൽ നടപ്പിലാക്കിയ ലെവി, വാറ്റ് തുടങ്ങിയ സുപ്രധാന സാമ്പത്തിക തീരുമാനങ്ങളെ കുറിച്ചും വിവരിച്ചു. 

രാജ്യത്തേക്ക് മികവുറ്റ പ്രതിഭകളെ ആകര്‍ഷിക്കാന്‍ സൗദി അറേബ്യ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ആശ്രിത ലെവി പുനപരിശോധിക്കുമെന്ന അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചത്. ഒരു പ്രത്യേക ഘട്ടത്തിലാണ് രാജ്യത്തുള്ള പ്രവാസികളുടെ ആശ്രിത വീസയിലെത്തുന്ന കുടുംബാംഗങ്ങൾക്ക്  പ്രതിമാസം നിശ്ചിത തുക ലെവിയായി ഈടാക്കുന്ന നിയമം കൊണ്ടുവന്നത്. 2017 മുതലാണ് ലെവി ഈടാക്കി തുടങ്ങിയത്. ഏഴ് വർഷങ്ങൾക്കിപ്പുറം ഇതിൽ ഒരു പുനാരാലോചനയ്ക്കുള്ള സാധ്യത ആരായുകയാണ്. 2015 മുതൽ സൗദിയുടെ സാമ്പത്തികരംഗത്ത് മാറ്റങ്ങളുടെ യാത്രയ്ക്ക് തുടക്കമിടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments