Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദിയിൽ ഫാർമസി മേഖലയിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ

സൗദിയിൽ ഫാർമസി മേഖലയിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ

റിയാദ്: സൗദി അറേബ്യയിലെ ഫാർമസി മേഖലയിൽ 35 മുതൽ 65 ശതമാനം വരെസ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു. ആറ് മാസം മുമ്പ് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച തീരുമാനം ഇന്ന് മുതൽ നടപ്പിലായതോടെ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും.

കഴിഞ്ഞ ജനുവരി 26-ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ച ഫാർമസി മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയാണ് ഇപ്പോൾ കർശനമായി നടപ്പിലാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിന് സ്ഥാപനങ്ങൾക്ക് അനുവദിച്ച ആറ് മാസത്തെ സാവകാശം ഇന്നലെ അവസാനിച്ചിരുന്നു. സൗദി പൗരന്മാരെ ഉൽപ്പാദനക്ഷമമാക്കുകയും, അവർക്ക് സ്ഥിരതയുള്ളതും ഉത്തേജകവുമായ തൊഴിൽ അന്തരീക്ഷം രാജ്യത്തുടനീളം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചുള്ള ഈ നീക്കം തൊഴിൽ വിപണിയിൽ പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കാൻ സഹായിക്കുമെന്നും മന്ത്രാലയം കണക്കുകൂട്ടുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments