ദമ്മാം: സൗദിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിയന്ത്രിത മരുന്നുകള്‍ കൈവശം വെക്കുന്നതിന് ഡിജിറ്റല്‍ സംവിധാനമേര്‍പ്പെടുത്തി സൗദി ഫുഡ് ആന്‍റ് ഡ്രഗ് അതോറിറ്റി. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി അനുമതി ലഭ്യമാക്കുന്നതാണ് സംവിധാനം. മരുന്ന് കൊണ്ട് വരുന്ന വ്യക്തിയുടെ വിവരങ്ങള്‍, മെഡിസിന്‍റെ ഫോട്ടോയുള്‍പ്പെടെയുള്ള പേര് വിവരങ്ങള്‍, രോഗ വിവരങ്ങള്‍, അംഗീകൃത ഡോക്ടറുടെ സര്‍ട്ടിഫിക്കേഷന്‍ എന്നിവ സമര്‍പ്പിച്ചാണ് അനുമതി തേടേണ്ടത്.
അനുമതി ലഭ്യമാകുന്ന മുറക്ക് അവയുടെ പ്രിന്‍റ് സഹിതം യാത്രയില്‍ മരുന്നുകള്‍ കൈവശം വെക്കാവുന്നതാണ്. യാത്രക്കാരന് സ്വന്തമായോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ഇത്തരത്തിൽ മരുന്നുകള്‍ കൈവശം വെക്കാവുന്നതാണ്. മരുന്നുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും അതോറിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.



