Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദി അറേബ്യയിൽ നിക്ഷേപ ലൈസൻസ് നേടിയവരുടെ എണ്ണത്തിൽ വൻ വർധന

സൗദി അറേബ്യയിൽ നിക്ഷേപ ലൈസൻസ് നേടിയവരുടെ എണ്ണത്തിൽ വൻ വർധന

ജിദ്ദ: സൗദി അറേബ്യയിൽ നിക്ഷേപ ലൈസൻസ് നേടിയവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ വർഷം ഏകദേശം 8595 നിക്ഷേപ ലൈസൻസുകളാണ് സൗദിയിൽ അനുവദിച്ചത്. ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാൻ അനുവദിച്ച സമയ പരിധി അവസാനിച്ചതിന് ശേഷം പുതിയ ലൈസൻസുകൾ അനുവദിക്കുന്നതിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്.

മുൻ വർഷവുമായി താരതമ്യം ചെയ്യമ്പോൾ കഴിഞ്ഞ കൊല്ലം ലൈസൻസ് അനുവദിച്ചതിൽ 96 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കന്നു. ബിനാമി സ്ഥാപനങ്ങളുടെ പദവി ശരിയാക്കാൻ അനുവദിച്ചിരുന്ന തസാത്തൂർ ഇളവ് കാലത്ത് നിരവധി സ്ഥാപനങ്ങൾക്ക് നിക്ഷേപ ലൈസൻസുകൾ അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് കഴിഞ്ഞ വർഷം മാത്രം 8595 ഓളം സ്ഥാപനങ്ങൾക്ക് പുതിയതായി നിക്ഷേപ ലൈസൻസുകൾ നേടിയത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 2192 സ്ഥാപനങ്ങൾക്കായിരുന്നു ലൈസൻസ് അനുവദിച്ചിരുന്നത്. എന്നാൽ നാലാം പാദത്തിൽ ഇത് 2884 ആയി ഉയർന്നു. ഇതിൽ കൺസ്ട്രക്ഷൻ മേഖലയിലും മാനുഫാക്ച്ചറിംഗ് മേഖലയിലുമാണ് ഏറ്റവും കൂടുതൽ ലൈസൻസുകൾ അനുവദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments