റിയാദ് : സൗദിയിൽ ഫാമിലി വിസിറ്റ് വീസയിൽ കഴിയുന്ന 18 വയസ്സിനു താഴെയുള്ള വിദേശികളുടെ വീസ താമസ വീസയാക്കി മാറ്റാം. മാതാപിതാക്കൾക്ക് സൗദി റസിഡൻസ് വീസ ഉണ്ടാകണമെന്നതാണ് നിബന്ധന. എന്നാൽ 18 വയസ്സിനു മുകളിലുള്ളവരുടെ വീസ താമസ, തൊഴിൽ വീസയാക്കി മാറ്റാനാകില്ലെന്നും വ്യക്തമാക്കി.
സൗദി എംബസിയും വിദേശകാര്യ മന്ത്രാലയവും അറ്റസ്റ്റ് ചെയ്ത ജനന സർട്ടിഫിക്കറ്റ്, വാക്സിനേഷൻ കാർഡ്, പാസ്പോർട്ട്, ഫോട്ടോ, മാതാപിതാക്കളുടെ ഇഖാമ, വിവാഹ സർട്ടിഫിക്കറ്റ്, കുട്ടികളുടെ വീസ മാറ്റാനുള്ള അപേക്ഷ (ചേംബർ ഓഫ് കോമേഴ്സ് സാക്ഷ്യപ്പെടുത്തിയത്), 2000 റിയാൽ ഫീസ് എന്നിവ സഹിതം ജനറൽ റസിഡൻസി ഓഫ് പാസ്പോർട്ട് (ജവാസാത്ത്) വിഭാഗത്തിൽ സമർപ്പിച്ചാൽ ഒരാഴ്ചയ്ക്കകം വീസ മാറ്റാം.