സൗദി അറേബ്യയിലേക്കുള്ള ടൂറിസ്റ്റ്, റെസിഡന്‍സ്, പേര്‍സണല്‍, സ്റ്റുഡന്റസ് തുടങ്ങിയ വിസകള്‍ സ്റ്റാമ്പ് ചെയ്യുന്നത് വിഎഫ്എസ് വഴി മാത്രമാക്കി പരിമിതപ്പെടുത്തിയതായി മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. ടൂറിസ്റ്റ്, റെസിഡന്‍സ്, പേര്‍സണല്‍, സ്റ്റുഡന്റസ് തുടങ്ങിയ എല്ലാ വിസകളും വി എഫ് എസ് കേന്ദ്രങ്ങള്‍ വഴി മാത്രമായിരിക്കും കോണ്‍സുലേറ്റ് സ്വീകരിക്കുകയെന് ട്രാവല്‍ ഏജന്‍സികള്‍ക്ക് അയച്ച നിര്‍ദേശത്തില്‍ പറയുന്നു.
അടുത്ത മാസം നാല് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. നിലവില്‍ ട്രാവല്‍ ഏജന്‍സികളുടെ കൈവശമുള്ള പാസ്സ്‌പോര്‍ട്ടുകള്‍ സ്റ്റാമ്പ് ചെയ്യുന്നതിനായി ഏപ്രില്‍ 19 ന് മുമ്പ് സമര്‍പ്പിക്കാനും കോണ്‍സുലേറ്റ് നിര്‍ദേശിച്ചു.
സര്‍ക്കാരുകള്‍ക്കും നയതന്ത്ര ദൗത്യങ്ങള്‍ക്കുമായുള്ള ഔട്ട്‌സോഴ്‌സിങ്, ടെക്‌നോളജി സര്‍വീസ് സ്‌പെഷ്യലിസ്റ്റാണ് വി എഫ് എസ് ഗ്ലോബല്‍. റമദാന്‍ പ്രമാണിച്ച് വിസ അപേക്ഷാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയവും യുഎഇ പുതുക്കിയിട്ടുണ്ട്. അടുത്തുള്ള വിസാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം അറിയാന്‍ www.vfsglobal.com സന്ദര്‍ശിക്കുക.