മക്ക : സൗദിയിലുള്ള ഉംറ വീസക്കാർ ജൂൺ ആറിനകം രാജ്യം വിടണമെന്ന് ഹജ് ഉംറ മന്ത്രാലയം. സൗദിയിലെത്തി 90 ദിവസമോ അല്ലെങ്കില്‍ ജൂണ്‍ ആറോ ആണ് പരമാവധി താമസിക്കാനുള്ള കാലയളവ്. ഓണ്‍ലൈന്‍ ഉംറ വീസകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. വീസ ലഭിച്ച് 90 ദിവസത്തിനുള്ളില്‍ സൗദിയിലെത്തണം. അല്ലെങ്കില്‍ വീസ കാന്‍സല്‍ ആകും. എന്നാല്‍ സൗദിയിലെത്തിയാല്‍ പരമാവധി 90 ദിവസം താമസിക്കാം. ഇതായിരുന്നു ഇതുവരെ ഇഷ്യൂ ചെയ്ത വീസകളില്‍ കാണിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇഷ്യു ചെയ്യുന്ന വീസകളില്‍ സൗദിയിലെത്തി 90 ദിവസമോ അല്ലെങ്കില്‍ ജൂണ്‍ ആറോ ഏതാണ് ആദ്യം എത്തുന്നത്, അതാണ് പരമാവധി താമസിക്കാനുള്ള കാലയളവ്. അതിന് മുമ്പ് നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവരും. ഹജ്ജിന് മുന്നോടിയായാണ് ഈ തീരുമാനം എന്നാണ് സൂചന.