ദമാം : പത്താമത് സൗദി ചലച്ചിത്രമേളയ്ക്ക് ഇന്ന് (വ്യാഴം) ദമാമിൽ തുടക്കമാകും. കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ(ഇത്ര) ആണ് മേളയ്ക്ക് വേദിയാകുന്നത്. വ്യാഴാഴ്ച വൈകിട്ട് 8 ന് നടക്കുന്ന ഉദ്ഘാടനത്തിന് അറബ് സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. ബോളിവുഡ് താരം ആയുഷ്ശർമ്മ 3 ന് നടക്കുന്ന സെമിനാറിൽ അതിഥിയായി പങ്കെടുക്കും. ഇന്ത്യയാണ് ഇത്തവണ മേളയിൽ ആദരിക്കപ്പെടുന്ന രാജ്യം. ഇർഫാൻ ഖാൻ അനുസ്മരണവും മേളയിൽ നടക്കും. 7 ദിവസം നീളുന്ന മേള മേയ് 9 ന് സമാപിക്കും.