റിയാദ്: സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് ഉച്ചകോടിക്ക് തുടക്കമായി. നാല് കോടി മുപ്പത് ലക്ഷം മരങ്ങള്‍ സൗദി അറേബ്യ ഇതിനകം നട്ടുപിടിപ്പിച്ചതായി പരിസ്ഥിതി കൃഷി മന്ത്രാലയം അറിയിച്ചു. 2021ല്‍ ഗ്രീന്‍ ഇനീഷ്യേറ്റീവിന് തുടക്കം കുറിച്ചതോടെയാണ് മരം നടീല്‍ കാമ്പയിന് തുടക്കം കുറിച്ചത്.
2021ല്‍ ഗ്രീന്‍ ഇനീഷ്യേറ്റീവിന് തുടക്കം കുറിച്ചത് മുതല്‍ സൗദി അറേബ്യ ഹരിതവല്‍ക്കരിക്കുന്നതിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നതായി പരിസ്ഥിതി ജല മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഇതിനകം നാല് കോടി മുപ്പത് ലക്ഷം മരങ്ങള്‍ രാജ്യത്തുടനീളം നട്ടുപിടിപ്പിക്കാന്‍ കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. പതിനായിരം കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തെ വനവല്‍ക്കരണത്തിന് സ്വീകരിച്ചുവരുന്ന നൂതന സാങ്കേതികവിദ്യയും മോഡലിംഗും നാഷണല്‍ സെന്റര്‍ ഫോര്‍ വെജിറ്റേഷന്‍ കവര്‍ ഡവലപ്പ്‌മെന്റ് ആന്‍ഡ് കോംബാറ്റിംഗ് സെര്‍ട്ടിഫിക്കേഷന്‍ സി.ഇ.ഒ ഖാലിദ് അബ്ദുല്‍ഖാദര്‍ വിവരിച്ചു. വനവല്‍ക്കരണ ബോധവല്‍ക്കരണവും പ്രോല്‍സാഹനവും ലക്ഷ്യമിട്ട് രൂപീകരിച്ച സന്നദ്ധ സംഘടനയില്‍ ഒന്നരലക്ഷത്തോളം മെമ്പര്‍മാര്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നതായും സെന്റര്‍ മേധാവി വ്യക്തമാക്കി.