Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദി 93-ാമത്​ ദേശീയദിനാഘോഷം ഇന്ന്: വിപുലമായ ആഘോഷ പരിപാടികൾ

സൗദി 93-ാമത്​ ദേശീയദിനാഘോഷം ഇന്ന്: വിപുലമായ ആഘോഷ പരിപാടികൾ

റിയാദ്​: സൗദി അറേബ്യയുടെ 93-ാമത്​ ദേശീയദിനാഘോഷം ഇന്ന്. രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ. പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങൾ വർണശബളമായ പരിപാടികളാണ്​ ദിവസങ്ങൾക്ക്​ മു​േമ്പ ആരംഭിച്ചുകഴിഞ്ഞു. ഒക്​ടോബർ രണ്ടാം തീയതി വരെ ആഘോഷം തുടരും. സ്വദേശി വിദേശികളും ഒരുപോലെ ആഘോഷത്തിൽ പ​ങ്കെടുക്കുന്നുണ്ട്​​.

രാജ്യം മുഴുവൻ ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു. നിരത്തുകളും പാലങ്ങളും അതിർത്തി കവാടങ്ങളും പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങൾ ദീപാലംകൃതമാക്കിയിട്ടുണ്ട്​. 
ഈ വർഷത്തെ ദേശീയദിനാഘോഷം ‘ഞങ്ങൾ സ്വപ്നം കാണുന്നു, നേടുന്നു’ എന്ന ശീർഷകത്തിലാണ്​ അരങ്ങേറുന്നത്​​. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വർണശബളമായ പരിപാടികളാണ് സൗദി ജനറൽ എൻറർടൈൻമെൻറ്​  അതോറിറ്റി ഒരുക്കിയിട്ടുള്ളത്​. സൈനിക പരേഡ്​​, വ്യോമാഭ്യാസ പ്രകടനം, ഡ്രോൺ ഷോ, സംഗീത കച്ചേരികൾ, കരിമരുന്ന് പ്രയോഗം, ചരിത്രപ്രദർശനം, മത്സര പരിപാടികൾ തുടങ്ങിയവ അരങ്ങേറും. കൂടാതെ വിവിധ സർക്കാർ, സ്വകാര്യ ഏജൻസികൾക്ക്​ കീഴിലും വിവിധ പരിപാടികൾ നടന്നുവരികയാണ്​.

ആകർഷമായ കിഴിവുകളും ഒാഫറുകളും വിവിധ സ്ഥാപനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്​. അതത്​ മുനിസിപ്പാലിറ്റികളും ദേശീയാഘോഷത്തി​െൻറ ഭാഗമായി വമ്പിച്ച പരിപാടികൾ ഒരുക്കിയിട്ടുണ്ട്​. രാജ്യത്തെ താമസക്കാരായ ആളുകളുടെ കൂട്ടായ്​മകൾ ചരിത്ര പഠന, വിനോദ യാത്രകൾ, ക്വിസ്​ മത്സരങ്ങൾ, കായിക വിനോദ വൈജ്ഞാനിക പ്രദർശന പരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്​. നാല്​ ദിവസം മുമ്പേ ആരംഭിച്ച ദേശീയ ആഘോഷപരിപാടികൾ അടുത്ത മാസം രണ്ടാം തീയതി വരെ നീളും. ദേശീയദിനമായ ശനിയാഴ്​ച രാജ്യത്ത്​ പൊതു അവധിയാണ്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments