Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് പുതിയ നിബന്ധന

എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് പുതിയ നിബന്ധന

റിയാദ്: സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നു. ജനുവരി 15 മുതൽ നിയമം പ്രാബല്യത്തിലാകുമെന്ന് മുംബൈയിലെ സൗദി കോൺസുലേറ്റ് അറിയിച്ചു. ഇനി സൗദിയിലേക്ക് തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസിൽ നേരിട്ടെത്തി വിരലടയാളം നൽകണം. സൗദി കോൺസുലേറ്റ് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിലാണ് പുതിയ വിവരം വ്യക്തമാക്കിയത്.

രണ്ടുവർഷം മുമ്പേ ഇതിനെ കുറിച്ച് സൗദി അധികൃതർ അറിയിപ്പ് നൽകിയിരുന്നു. 2022 മെയ് 29 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ ആകുമെന്ന് കോൺസുലേറ്റ് അന്ന് ട്രാവൽ ഏജൻസികളെ അറിയിച്ചിരുന്നു. എന്നാൽ വിസ സർവിസിങ് നടപടികളുടെ പുറം കരാറെടുത്ത ഏജൻസിയായ വി.എഫ്.എസിെൻറ ശാഖകളുടെ കുറവും പെടുന്നനെ നടപ്പാക്കുമ്പോഴുണ്ടാകുന്ന മറ്റ് പ്രായോഗിക പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ചു ട്രാവൽ ഏജൻസികൾ കോൺസുലേറ്റിനെ സമീപിച്ചതിനെ തുടർന്ന് നിയമം പ്രാബല്യത്തിലാകുന്നതിന് മണിക്കൂറുകൾ ബാക്കി നിൽക്കെ താൽക്കാലികമായി അന്ന് മരവിപ്പിക്കുകയായിരുന്നു.

അതിന് ശേഷം ഏതാനും മാസം മുമ്പ് സൗദിയിലേക്കുള്ള വിസിറ്റ്, ടൂറിസ്റ്റ് വിസകൾക്ക് ഈ നിയമം നിർബന്ധമാക്കിയിരിക്കുന്നു. ഇപ്പോൾ തൊഴിൽ വിസകൾക്ക് കൂടി ഇത് ബാധകമാക്കുകയാണ്. ഇതോടെ വി.എഫ്.എസ് ശാഖകളിൽ തിരക്ക് ക്രമാതീതമായി വർധിക്കും. കേരളത്തിൽ രണ്ട് വി.എഫ്.എസ് ശാഖകളാണുള്ളത്. കൊച്ചിയിലും കോഴിക്കോട്ടും. 

അടുത്തയാഴ്ചയോടെ തൊഴില്‍ വിസകള്‍ക്കും കൂടി വിരലടയാളം നിര്‍ബന്ധമാക്കുന്നതോടെ ഉംറ വിസ ഒഴികെ സൗദി അറേബ്യയിലേക്കുള്ള എല്ലാത്തരം വിസകള്‍ക്കും വിരലടയാളം നിര്‍ബന്ധമായി മാറിയിരിക്കുകയാണ്. ഉംറ വിസയ്ക്ക് ഇലക്ട്രോണിക് വിസയാണ് നല്‍കുന്നത് എന്നതിനാല്‍ വിസ ലഭിച്ചാല്‍ ഉടനെ യാത്ര സാധ്യമാവും. അതേസമയം പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ വി.എഫ്.എസ് കേന്ദ്രങ്ങളില്‍ തിരക്കേറുകയും വിസാ സ്റ്റാമ്പിങ് നടപടികള്‍ക്ക് കാലതാമസം വരികയും ചെയ്യുമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. രാജ്യത്ത് ആകെ 10 നഗരങ്ങളിലാണ് വി.എഫ്.എസ് ശാഖകളുള്ളത്. ഇവയില്‍ രണ്ടെണ്ണമാണ് കേരളത്തിലുള്ളത്. കൊച്ചിയിലും കോഴിക്കോടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com