വിദ്യാര്‍ഥികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി നിരവധി പദ്ധതികളാണ് ഫ്രഞ്ച് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. അതുകൊണ്ട് തന്നെ ഫ്രാന്‍സിലേക്കുള്ള കുടിയേറ്റത്തില്‍ വലിയ രീതിയിലുള്ള വര്‍ധന ഉണ്ടാകുന്നതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായവും ജോലി സാധ്യതയും ഉയര്‍ന്ന ശമ്പളവും ഫ്രാന്‍സ് വാഗ്ദാനം ചെയ്യുന്നുണ്ട്.
അതിനിടെ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ നടത്തിയ ഉഭയ കക്ഷി ചര്‍ച്ചയുടെ ഫലമായി ഫ്രഞ്ച് യൂണിവേഴ്‌സിറ്റികളിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കുടിയേറ്റം വര്‍ധിപ്പിക്കുന്നതിനും ധാരണയായിരുന്നു. ഇതിനായി മാസ്റ്റര്‍ പഠനത്തിനായി ഫ്രാന്‍സിലേക്കെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ഷെങ്കന്‍ വിസ പദ്ധതിയും ഫ്രഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഉപരിപഠന സാധ്യത തേടി രാജ്യത്തെത്തുന്ന ഇന്ത്യക്കാര്‍ക്കായി അഞ്ച് വര്‍ഷ ഷോര്‍ട്ട് സ്‌റ്റേ ഷെങ്കന്‍ വിസ പ്രോഗ്രാമാണ് ഫ്രാന്‍സ് അവതരിപ്പിച്ചിരിക്കുന്നത്.
അതേസമയം ഫ്രാന്‍സിലേക്ക് ഉപരിപഠനത്തിനായി വിമാനം കയറുന്നതിന് മുമ്പ് പുതിയ ഷെങ്കന്‍ സ്‌കീമിനെ കുറിച്ച് നിങ്ങള്‍ കൃത്യമായി മനസിലാക്കേണ്ടതുണ്ട്.
അപേക്ഷിക്കേണ്ട വിധം
ഫ്രഞ്ച് യൂണിവേഴ്‌സിറ്റികളില്‍ പുതിയ സ്‌കീം വഴി പ്രവേശനം നേടുന്നവര്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ശേഷം അപേക്ഷയുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുകയും അത് സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം.
2. ഇതുകൂടാതെ നിങ്ങളുടെ പാസ്‌പോര്‍ട്ട് കുറഞ്ഞത് പത്ത് വര്‍ഷത്തിനപ്പുറം പഴക്കമുള്ളതാവരുത്. മാത്രമല്ല ഫ്രാന്‍സ് അടക്കമുള്ള ഷെങ്കന്‍ രാജ്യങ്ങളിലേക്ക് വിമാനം കയറി കഴിഞ്ഞ് കുറഞ്ഞത് മൂന്ന് മാസത്തേക്കെങ്കിലും കാലാവധി ഉള്ളതുമായിരിക്കണം.
- ഇതിന് മുമ്പ് ഫ്രാന്‍സിലേക്കോ, മറ്റേതെങ്കിലും ഷെങ്കന്‍ രാജ്യങ്ങളിലേക്കോ യാത്ര ചെയ്തവരാണെങ്കില്‍ ആ വിസയുടെ വിവരങ്ങളും നല്‍കണം.
- ട്രാവല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്: ഫ്രാന്‍സ് അടക്കമുള്ള ഷെങ്കന്‍ രാജ്യങ്ങള്‍ അംഗീകരിച്ച യാത്ര ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി 30,000 യൂറോയില്‍ ചുരുങ്ങാത്ത ഇന്‍ഷുറന്‍സ് സ്‌കീമാണ് ഉണ്ടാവേണ്ടത്.
- താമസം: പ്രവേശനം നേടിയതിന് ശേഷം ഫ്രാന്‍സില്‍ നിങ്ങള്‍ക്ക് ആവശ്യമായ താമസ സൗകര്യം ലഭ്യമായതിന്റെ വിശദാംശങ്ങള്‍ നല്‍കണം.
- സാമ്പത്തിക സുരക്ഷ; ഫ്രാന്‍സിലെ പഠന കാലയളവില്‍ താമസത്തിനും മറ്റ് ചെലവുകള്‍ക്കുമായി ആവശ്യമായി വരുന്ന ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണം.
മറ്റ് രേഖകള്‍
- ഫ്രാന്‍സിന്റെ ഷെങ്കന്‍ വിസകള്‍ക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ വിസ ഡോക്യുമെന്റുകള്‍ക്ക് പുറമെ മറ്റ് ചില രേഖകള്‍ കൂടി ഹാജരാക്കേണ്ടതുണ്ട്.
- എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്: ഫ്രഞ്ച് യൂണിവേഴ്‌സിറ്റികളില്‍ ഏതെങ്കിലും വിഷയങ്ങള്‍ക്ക് പ്രവേശനം ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
- ഇന്റേണ്‍ഷിപ്പ് എഗ്രിമെന്റ്; ഫ്രാന്‍സിലെ പഠന കാലയളവില്‍ ഏതെങ്കിലും സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനായുള്ള അനുമതി കാണിക്കുന്ന സമ്മത പത്രവും നല്‍കേണ്ടതുണ്ട്.
- മാത്രമല്ല ഇതുകൂടാതെ നിങ്ങള്‍ ഇപ്പോള്‍ പഠിച്ച് കൊണ്ടിരിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള അനുമതി പത്രവും ഹാജരാക്കേണ്ടി വരും.
എവിടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്?
സാധാരണയായി നിങ്ങളുടെ രാജ്യത്തെ ഫ്രഞ്ച് എംബസി വഴിയോ ഫ്രഞ്ച് കോണ്‍സുലേറ്റ് വഴിയോ ആണ് ഷോര്‍ട്ട് ടേം ഷെങ്കന്‍ വിസക്കായി അപേക്ഷിക്കേണ്ടത്.