ഷാർജ: ലോകത്തെ ഏറ്റവും വലിയ പുസ്തക വില്പനമേളയെന്ന് കരുതുന്ന ‘ബിഗ് ബാഡ് വുൾഫ്’ പ്രദർശനം 2023 ഡിസംബർ 19 മുതൽ ഷാർജയിൽ ആരംഭിക്കും. ഷാർജ ബുക്ക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ഷാർജയിൽ ഇതാദ്യമായാണ് ‘ബിഗ് ബാഡ് വുൾഫ്’ പ്രദർശനം സംഘടിപ്പിക്കുന്നത്. ഷാർജ എക്സ്പോ സെന്ററിൽ വെച്ച് നടക്കുന്ന ഈ പുസ്തകമേള 2023 ഡിസംബർ 19 മുതൽ 2024 ജനുവരി 7 വരെ നീണ്ട് നിൽക്കും.