Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഷാർജ എക്‌സ്‌പോ സെന്ററിൽ വിപണനമേള ആരംഭിച്ചു

ഷാർജ എക്‌സ്‌പോ സെന്ററിൽ വിപണനമേള ആരംഭിച്ചു

ഷാർജ: ബലി പെരുന്നാളിനോടനുബന്ധിച്ച് അൽ താവൂനിലെ ഷാർജ എക്‌സ്‌പോ സെന്ററിൽ വിപണനമേള ആരംഭിച്ചു. ലോകോത്തര ബ്രാൻഡുകളുടെ വലിയ കളക്ഷനുകൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. ഈ മാസം 15 വരെയാണ് പ്രദർശനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളികൾ ഉൾപ്പെടെയുള്ളവരെ ആകർഷിക്കുന്ന മേളയാണ് അൽ താവുനിലേത്. തുണിത്തരങ്ങൾ, പാദരക്ഷകൾ, സുഗന്ധദ്രവ്യങ്ങൾ, ബാഗുകൾ തുടങ്ങി വിപുലമായ ഉൽപന്നങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. മേളയിൽ കുട്ടികൾക്കായി വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ വൈകിട്ട് 3 മുതൽ രാത്രി 12 വരെയും മറ്റ് ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 12 വരെയുമാണ് പ്രദർശനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments