ഷാർജ: 42-ാമത് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ (എസ്ഐബിഎഫ്) ഇന്ന് ആരംഭിക്കും. ഷാര്‍ജ എക്സ്പോ സെന്ററില്‍ നവംബര്‍ 12 വരെയാണ് ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള പുസ്തകമേള. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. നൂറോളം പ്രസാധകർ ഇതിനകം മേളയിലെ ഏഴാം നമ്പർ ഹാളിലെ ഇന്ത്യൻ പവിലിയനിൽ ഒരുക്കം പൂർത്തിയായി. മറ്റു പരിപാടികളുടെ തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. കേരളത്തിൽ നിന്ന് ചില എഴുത്തുകാരും ഇതിനകം ഷാർജയിൽ എത്തിചേർന്നു.
റിപ്പബ്ലിക് ഓഫ് സൗത്ത് കൊറിയ ആയിരിക്കും ഈ വര്‍ഷത്തെ വിശിഷ്ടാതിഥി. ‘ഈ വർഷത്തെ മികച്ച സാംസ്കാരിക വ്യക്തിത്വമായി’ തിരഞ്ഞെടുക്കപ്പെട്ട ലിബിയൻ എഴുത്തുകാരനും നോവലിസ്റ്റുമായ ഇബ്രാഹിം അൽ കോനിക്ക് ഉദ്ഘാടന ചടങ്ങിൽ അദ്ദേഹത്തിന് പുരസ്കാരം സമ്മാനിക്കും. നമുക്ക് പുസ്തകങ്ങളെക്കുറിച്ച് പറയാം എന്ന പ്രമേയത്തിൽ നടക്കുന്ന മേളയില്‍ ഈ വര്‍ഷവും ഇന്ത്യയില്‍ നിന്ന് നിരവധി പ്രഗല്‍ഭരെത്തും.