Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഷാർജ റമദാൻ ഫെസ്റ്റിവലിന് എട്ടിന്​ തുടക്കമാകും

ഷാർജ റമദാൻ ഫെസ്റ്റിവലിന് എട്ടിന്​ തുടക്കമാകും

ഷാർജ: ഷാർജ റമദാൻ ഫെസ്റ്റിവലിന്‍റെ 34ആമത് ​എഡിഷന്​ മാർച്ച്​എട്ടിന്​ തുടക്കമാകും. ഏപ്രിൽ 13 വരെ നീണ്ടു​നിൽക്കുന്ന ​ഫെസ്റ്റിവൽ ഷാർജ ചേംബർ ഓഫ്​കോമേഴ്സ്​ആൻഡ്​ഇൻഡസ്ട്രിയുടെ നേതൃത്വത്തിലാണ്​സംഘടിപ്പിക്കുന്നത്.

ഷാർജ എമിറേറ്റിലെ എല്ലാ പട്ടണങ്ങളും മേഖലകളും ഉൾപ്പെടുത്തിയാകും റമദാൻ ഫെസ്റ്റ്​ നടക്കുക. പ്രധാന​ഷോപ്പിങ്​കേന്ദ്രങ്ങൾ, വിനോദ​സഞ്ചാര​കേന്ദ്രങ്ങൾ, റീട്ടെയ്ൽ സ്ഥാപനങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമാകും.

ഫെസ്റ്റിവലിന്‍റെ ഭാഗമായി റമദാൻ മാസത്തെ അടയാളപ്പെടുത്തുന്ന വിവിധ മാർക്കറ്റിങ്, വിനോദ, പൈതൃക പരിപാടികളാകും​ അരങ്ങേറുക. എമിറേറ്റിന്‍റെ മധ്യ, കിഴക്കൻ മേഖലകളിലെ പട്ടണങ്ങളിലും ഉൾപ്രദേശങ്ങളിലും ഇത്തവണ ഫെസ്റ്റിവൽ അരങ്ങേറും.

എമിറേറ്റിന്‍റെ സാമ്പത്തിക മേഖലക്ക്​ ഉണർവേകുന്ന പരിപാടികൾ, ടൂറിസം രംഗത്തിനും കരുത്തു​ പകരുന്നതാണെന്ന്​ ഷാർജ ചേംബർ ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഉവൈസ്​ പറഞ്ഞു. ഷാർജയുടെ സാംസ്കാരിക തനിമ ഉയർത്തി പിടിക്കുന്നതാകും റമദാൻ ഫെസ്റ്റ്​ പരിപാടികളെന്നും സംഘാടകർ അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments