Friday, November 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsക്ഷേത്ര നിർമാണമല്ല സർക്കാരിന്റെ ജോലിയെന്നു ശശി തരൂർ എംപി

ക്ഷേത്ര നിർമാണമല്ല സർക്കാരിന്റെ ജോലിയെന്നു ശശി തരൂർ എംപി

പത്തനംതിട്ട : ക്ഷേത്ര നിർമാണമല്ല സർക്കാരിന്റെ ജോലിയെന്നു കോൺഗ്രസ് വർക്കിങ് കമ്മിറ്റിയംഗം ശശി തരൂർ എംപി. അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പോകണമോ എന്നതു വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ പാർട്ടിയുടെ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടു ക്ഷണം ലഭിച്ചവർതന്നെ പോകണോ വേണ്ടയോ എന്ന തീരുമാനമെടുക്കുന്നതാകും ഉചിതം. പാർലമെന്റ് തിരഞ്ഞെടുപ്പിനു മുൻപു താൻ രാമക്ഷേത്രം സന്ദർശിക്കില്ല. അങ്ങനെ ചെയ്താൽ ആളുകൾ ചിലപ്പോൾ അതു തെറ്റായ രീതിയിലെടുക്കും.

കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തതുപോലെ യുവാക്കൾക്കു ജോലിയുണ്ടോ, ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെട്ടോ തുടങ്ങിയ കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത്. കോൺഗ്രസ് പാർട്ടി മത വിശ്വാസത്തിന് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments