പാരിസ്: ഇന്റർനെറ്റിൽ കുട്ടികളുടെ സ്വകാര്യ ഉറപ്പാക്കുന്ന നിയമത്തിന് ഫ്രഞ്ച് പാർലമെന്റിന്റെ അംഗീകാരം. കുട്ടികളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് വിലക്കുന്നതാണ് നിയമം. പാർലമെന്റ് അംഗം ബ്രൂണോ സ്റ്റഡർ അവതരിപ്പിച്ച ബിൽ ഏകകണ്ഠമായാണ് ഫ്രഞ്ച് ദേശീയ അസംബ്ലി അംഗീകാരം നൽകിയത്.
പുതിയ നിയമപ്രകാരം കുട്ടികളുടെ അനുമതി കൂടാതെ അവരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ഇനിമുതൽ ഫ്രാൻസിൽ ശിക്ഷാർഹമായ കുറ്റമായിരിക്കും. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കളെന്ന നിലയ്ക്ക് മാതാപിതാക്കൾക്കായിരിക്കുമെന്നും നിയമത്തിൽ പറയുന്നു. നിയമത്തിന് ഇനി സെനറ്റിന്റെ കൂടി അംഗീകാരം ആവശ്യമുണ്ട്. നിയമം പ്രാബല്യത്തിൽ വരുംമുൻപ് പ്രസിഡന്റ് പരസ്യവിളംബരവും നടത്തും.