Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ഇടവക കാ പ്യാരാ കപ്യാർ':കപ്യാരായി മാറിയ അതിഥി തൊഴിലാളിയുടെ കഥ

‘ഇടവക കാ പ്യാരാ കപ്യാർ’:കപ്യാരായി മാറിയ അതിഥി തൊഴിലാളിയുടെ കഥ

പത്തനംതിട്ട: “കപ്യാർ ആവോ” എന്ന് അച്ചൻ നീട്ടി വിളിച്ചു. ചിലർക്ക് കൗതുകം. ചിലർക്ക് പരിചിത ഭാവം. തിരുവല്ല ചാത്തങ്കേരി സെന്റ്. പോൾസ് മർത്തോമ പള്ളിയിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്. അച്ചൻ ഹിന്ദിക്കാരനായതു കൊണ്ടല്ല ഈ ഹിന്ദിമയം. കപ്യാര് അങ്ങ് ത്സാർഖണ്ഡിൽ നിന്നാണ്. കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു അതിഥി തൊഴിലാളി കപ്യാരായി സേവനം അനുഷ്ഠിക്കുന്നത്. കേരളത്തിലെ തൊഴിലിടങ്ങളിൽ അതിഥി തൊഴിലാളികൾ എത്രത്തോളം കടന്നെത്തിയിരിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ കപ്യാർ എന്നതും ശ്രദ്ധേയമാണ്.

ചാത്തങ്കേരി സെന്റ്. പോൾസ് മാർത്തോമ പള്ളിയിൽ എത്തുന്ന ഏവർക്കും പ്രിയങ്കരനാണ് ത്സാർഖണ്ഡ് സ്വദേശിയായ പ്രകാശ് കണ്ടുൽനയ. കഴിഞ്ഞ അഞ്ചു വർഷമായി പള്ളിയിലെ എല്ലാ കാര്യങ്ങളും തികഞ്ഞ അച്ചടക്കത്തോടെയാണ് അനുഷ്ഠിച്ച് വരുന്നതെന്ന് ഇടവക അംഗങ്ങളും പറയുന്നു.

ക്രൈസ്തവ പാരമ്പര്യത്തിൽ വളർന്ന തന്റെ കുടുംബാന്തരീക്ഷമാണ് ഇത്തരമൊരു തൊഴിലിലേക്ക് നയിച്ചതെന്ന് പ്രകാശ് പറയുന്നു. ഒഡീഷ സ്വദേശിനിയായ ഭാര്യ വിനീതയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ നയിക്കാൻ പ്രകാശ് കപ്യാരുടെ കുപ്പായമണിഞ്ഞപ്പോൾ അത് മറ്റുള്ളവർക്കും കൗതുകമായി.

പള്ളി വികാരി ഏബ്രഹാം ചെറിയാനൊപ്പം നിന്നുകൊണ്ട് പ്രകാശ് മുന്നേറുമ്പോൾ പിന്തുണയുമായി ഇടവകാംഗങ്ങൾ എല്ലാവരുമുണ്ട്. തികഞ്ഞ അച്ചടക്കത്തോടെ പ്രകാശം പരത്തുന്ന പ്രകാശ് ഏവർക്കും പ്രിയപ്പെട്ട ഒരാളാണ്. മലയാളം സംസാരിക്കാൻ ചെറുതായി പഠിച്ചു തുടങ്ങിയെങ്കിലും കാര്യങ്ങളൊക്കെ കേട്ടാൽ പിടിച്ചെടുക്കും.

അതിഥി തൊഴിലാളികൾ മലയാളിയുടെ എല്ലാ തൊഴിലിടങ്ങളിലുമിന്ന് ഇടം പിടിച്ചു കഴിഞ്ഞു. കൂടുതൽ മേഖലകളിലേക്ക് ആ സാന്നിധ്യം എത്തുന്നുവെന്ന സൂചനയാണ് പ്രകാശ് നൽകുന്നത്. കാലക്രമത്തിൽ കൂടുതൽ അതിഥി തൊഴിലാളികൾ ഇത്തരം മേഖലയിലേക്ക് കടന്നെത്തുമെന്നതിൽ സംശയമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com