Saturday, September 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഅന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് സുനിൽ ഛേത്രിക്ക് ഇന്ന് വിടവാങ്ങൽ മത്സരം

അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് സുനിൽ ഛേത്രിക്ക് ഇന്ന് വിടവാങ്ങൽ മത്സരം

ന്യൂഡൽഹി: സുനിൽ ഛേത്രിക്ക് ഇന്ന് വിടവാങ്ങൽ മത്സരം. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കും. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മത്സരം. കുവൈത്താണ് എതിരാളികൾ.

ലോക ഫുട്ബാളില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയതില്‍ മൂന്നാം സ്ഥാനത്ത് സുനില്‍ ഛേത്രിയാണ്. ഛേത്രിക്ക് മുന്നില്‍ രണ്ടു പേര് മാത്രം. സാക്ഷാല്‍ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. 39-കാരനായ താരം 2005-ലാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അംഗമായത്. 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകള്‍ നേടി.മെയ് 16നാണ് ആരാധകരെ പോലും ഞെട്ടിച്ചു കൊണ്ട് സുനില്‍ ഛേത്രി ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments