തൃശൂർ : പാർട്ടി ആവശ്യപ്പെട്ടാൽ മത്സരത്തിൽനിന്നു പിന്മാറുമെന്നു തൃശൂരിലെ സിറ്റിങ് എംപി ടി.എൻ.പ്രതാപൻ. ചുവരെഴുതിയതും പോസ്റ്റർ ഒട്ടിച്ചതും സ്വാഭാവികമാണെന്നും തൃശൂരിൽ ആരു മത്സരിച്ചാലും പൂർണ പിന്തുണയെന്നും പ്രതാപൻ പറഞ്ഞു. തൃശൂരിൽ ഇക്കുറി കോൺഗ്രസ് പരിഗണിക്കുന്നത് കെ.മുരളീധരനെയാണെന്ന വാർത്തകൾക്കു പിന്നാലെയാണു ടി.എൻ.പ്രതാപന്റെ പ്രതികരണം.



