Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയം:അപേക്ഷകള്‍ ക്ഷണിച്ചു

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയം:അപേക്ഷകള്‍ ക്ഷണിച്ചു

കൊച്ചി: 2023-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിക്കുന്നു. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്‍ററികള്‍ തുടങ്ങിയ പരിപാടികള്‍, ഈ കാലയളവില്‍ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. പരിപാടികള്‍ ബ്ലൂ-റേ/ ഹാര്‍ഡ്ഡിസ്ക്ക്/പെന്‍ഡ്രൈവ് എന്നിവയില സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സിലുള്ള അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. അക്കാദമി വെബ്സൈറ്റായ www.keralafilm.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്.

അപേക്ഷകള്‍ 2024 ഏപ്രില്‍ 15 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി അക്കാദമി ഓഫീസിലോ സിറ്റി ഓഫീസിലോ ലഭിക്കേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com